Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സമകാലിക ഇന്ത്യ - ആശങ്കകൾ പങ്കുവെച്ച് പ്രവാസി വെൽഫെയർ ടോക് ഷോ!

09:47 PM Jun 03, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈത്ത് സിറ്റി : സാംസ്കാരികമായും ഭാഷാപരമായും വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഇന്ത്യാമഹാരാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങളാണ് സംഘ പരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദ് പറഞ്ഞു. പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച ടോക് ഷോയിൽ മുഖ്യാതിഥിയായി സംസാരിക്കു കയാരിന്നു അദ്ദേഹം. ലജിസ്ലേ റ്റിവും എക്സിക്ക്യൂട്ടീവും ജുഡീഷ്യറിയും ചോദ്യമുനയിൽ നിൽക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് പോറലേൽക്കുയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ ലോകസഭാ തെരെഞ്ഞെടുപ്പ് സുതാര്യമാണോ എന്ന സംശയം ഉയരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകം ക്ഷണിക്കപ്പെട്ട കുവൈത്തിലെ പൗര പ്രമുഖർ പങ്കെടുത്ത ടോക് ഷോയിൽ വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംസ്ഥാന പ്രസിഡന്റ് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു . പ്രോഗ്രാം കൺവീനർ അൻവർ ഷാജി സ്വാഗതവും ജനറൽ സെക്രെട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.

Advertisement
Next Article