Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബോക്സ്ഓഫീസിൽ മുന്നേറി "പ്രേമലു"

01:02 PM Feb 14, 2024 IST | ലേഖകന്‍
Advertisement
Advertisement

മികച്ച മൗത്ത് പബ്ലിസിറ്റി വഴി ഒരു സിനിമ വിജയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുകയാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത ചിത്രം "പ്രേമലു". ഫെബ്രുവരി 9 ന് പുറത്തിറങ്ങിയ റൊമാന്റിക്- കോമഡി എന്റർടെയ്നർ ചിത്രത്തിൽ നസ്ലിനും മമിതയും മുഖ്യവേഷത്തിൽ എത്തുന്നത്. വൻ പ്രേക്ഷക പ്രീതിയാണ് ദിവസങ്ങൾ കഴിയുന്തോറും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നും 1.85 കോടി അടുപ്പിച്ചാണ് പ്രേമലു സ്വന്തമാക്കിയത്. ആകെ മൊത്തം 12.5 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്‌തു.

ആദ്യദിനത്തിൽ തന്നെ 90 ലക്ഷത്തോളം രൂപയാണ് പ്രേമലു സ്വന്തമാക്കിയത് . രണ്ടാം ദിനം 1.9 കോടി നേടിയപ്പോൾ മൂന്നാം ദിനം 2.70 കോടി രൂപയും ചിത്രം നേടിയെടുത്തു . മൂന്നാം ദിവസത്തിൽ 1.85കോടിയും ഈ യുവ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു . ഈ വാരം അവസാനിക്കുമ്പോഴേക്കും ഏകദേശം ഇരുപത് കോടി അടുപ്പിച്ച് പ്രേമലു നേടുമെന്നാണ് വിലയിരുത്തലുകൾ. കേരളത്തിലെ ഭൂരിഭാ​ഗം തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് , ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് . കിരണ്‍ ജോസിയും ഗിരീഷ്‌ എഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ' എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഗിരീഷ് ഒരുക്കിയ ചിത്രം കൂടിയാണ് 'പ്രേമലു'.

Tags :
Entertainmentkerala
Advertisement
Next Article