For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കരിയറിലെ ആദ്യ ഹൊറർ കോമഡി ചിത്രവുമായി പ്രിയദർശൻ

10:51 AM Feb 02, 2024 IST | ലേഖകന്‍
കരിയറിലെ ആദ്യ ഹൊറർ കോമഡി ചിത്രവുമായി പ്രിയദർശൻ
Advertisement
Advertisement

സംവിധായകൻ പ്രിയദർശൻ തൻ്റെ കരിയറിലെ ആദ്യ ഹൊറർ കോമഡി ചിത്രവുമായി എത്തുന്നു . ഹിന്ദിയിൽ നിർമിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് നായകൻ. 14 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാർ പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കുന്നത്. 2021ൽ പുറത്തിറങ്ങിയ ഹംഗാമ 2ന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം കൂടിയാണിത്. ബോളിവുഡിൽ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജോഡിയാണ് പ്രിയദർശനും അക്ഷയ് കുമാറും. ഹേരാ ഫേരി, ഭൂൽ ഭുലയ്യ തുടങ്ങിയ അവരുടെ മിക്ക ചിത്രങ്ങളും വലിയ ബോക്സോഫീസ് ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഇത്. പുതിയ ചിത്രം ഭൂൽ ഭുലയ്യയുടെ തുടർച്ചയോ സ്പിൻ-ഓഫോ അല്ല, മറിച്ച് യഥാർത്ഥ ആശയമാണെന്ന് പ്രിയദർശൻ വ്യക്തമാക്കി.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.