അക്ഷര തീർത്ഥാടനം കഴിഞ്ഞു, ജ്ഞാനി മടങ്ങി . പ്രിയദർശിനി പുബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ
റിയാദ്: മലയാള ഭാഷയുടെ ശ്രേഷ്ഠത ദേശാതിരുകൾക്കപ്പുറമെത്തിച്ച മഹാനായ എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ അഭിപ്രായപ്പെട്ടു.
അപരിഹാര്യമായ നഷ്ടമാണ് ഭാഷക്കും സാഹിത്യത്തിനും സർവോപരി കേരളീയ സാമൂഹിക, സാംസ്കാരിക രംഗത്തിനാകമാനവും ആ മഹാ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു. പ്രായം വിരൽത്തുമ്പിൽ തൊടാതെ എല്ലാ തലമുറകളെയും ഒരുപോലെ എഴുത്തിലേക്ക് ആകർഷിച്ച മലയാളത്തിെൻറ മഹാസൗഭാഗ്യം ലോകത്തോട് വിട പറയുമ്പോൾ തിരശ്ശീല വീഴുന്നത് ഒരു യുഗത്തിനാണ്.
എം.ടി എന്ന രണ്ടക്ഷരം വാണ മലയാളത്തിന്റെ ആ മഹായുഗം ഓർമയുടെ മഞ്ഞിലേക്ക് വിലയം പ്രാപിക്കുകയാണ്. അപ്പുണ്ണിയും സേതുവും സുമിത്രയും ഗോവിന്ദൻകുട്ടിയും കുട്ട്യേടത്തിയും ലീലയും വിമലയും ഭീമനും ചന്തുവും കോന്തുണ്ണി നായരും സൈതാലിക്കുട്ടിയും യൂസഫ് ഹാജിയും തുടങ്ങി മരണമില്ലാത്ത കഥാപാത്രങ്ങൾക്ക് പറവി നൽകിയ കഥയുടെ പെരുന്തച്ചനായ എം.ടി മലയാളികളുടെ മനസിൽ സർവാദരവോടെ എന്നും ജീവിക്കുമെന്നും അനുശേചാനക്കുറിപ്പിൽ പറഞ്ഞു.