എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക ഗാന്ധി തേരോട്ടം തുടരുന്നു;ലീഡ് മൂന്നു ലക്ഷം കടന്നു
11:33 AM Nov 23, 2024 IST
|
Online Desk
Advertisement
വയനാട്: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി മൂന്നു ലക്ഷം വോട്ടുകള്‍ക്കു മുന്നില്‍. വോട്ടെണ്ണല്‍ തുടങ്ങി മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക കുതിക്കുകയാണ്.
Advertisement
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം സഹോദരി അനായാസം മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 3,64,111 വോട്ടുകള്‍ക്കാണ് രാഹുല്‍ അന്ന് ജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.
Next Article