Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുലിനൊപ്പം ആവേശമായി പ്രിയങ്ക ഗാന്ധി

03:37 PM Feb 24, 2024 IST | ലേഖകന്‍
Advertisement

ലഖ്‌നൗ: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ഉത്തർ പ്രദേശിൽ നടന്ന ന്യായ് യാത്രയിൽ മൊറാദാബാദില്‍ വെച്ചാണ് പ്രിയങ്ക പര്യടനത്തിന്റെ ഭാഗമായത് . അവിടെ നിന്നും അംരോഹ, സംഭാല്‍, ബുലന്ദ്ശഹര്‍, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പൂര്‍ സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്‌തത്‌.

Advertisement

അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ പോർബന്തറിലേക്ക് മാർച്ച് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ മെയ് 3 മുതൽ മണിപ്പൂരിൽ നടന്ന വംശീയ കലാപം കൂടി കണക്കിലെടുത്താണ് യാത്രയുടെ റൂട്ട് മാറ്റാൻ പാർട്ടി തീരുമാനിച്ചത്. ഉത്തർപ്രദേശിൽ 1,000 കിലോമീറ്റർ ദൂരം യാത്ര കടന്നുപോയി. പശ്ചിമ ബംഗാളിൽ, ഏഴ് ജില്ലകളിലായി 523 കിലോമീറ്റർ ദൂരവും ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയി. കഴിഞ്ഞ വർഷം, രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ ശ്രീനഗർ വരെ നടത്തിയ മാർച്ചാണ് ‘ഭാരത് ജോഡോ യാത്ര’ എന്നറിയപ്പെടുന്നത്.

Tags :
featuredPolitics
Advertisement
Next Article