തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടം സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി
കേണിച്ചിറ/സുല്‍ത്താന്‍ ബത്തേരി: തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിച്ചും തൊഴിലിടം സന്ദര്‍ശിച്ചും വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. കേണിച്ചിറയിലെ കോര്‍ണര്‍ യോഗം കഴിഞ്ഞ് മടങ്ങവെയാണ് വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ പ്രിയങ്ക ഗാന്ധി കണ്ടത്. ഉടന്‍ വാഹനം നിര്‍ത്തി ഇറങ്ങിയ പ്രിയങ്ക അവര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് തങ്ങള്‍ ജോലിയെടുക്കുന്ന തൊഴിലിടത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ അവര്‍ ക്ഷണിക്കുകയായിരുന്നു. തൊഴില്‍ ദിനങ്ങള്‍ കുറവായതിനാല്‍ വളരെ ബുദ്ധിമുട്ടിലാണെന്നും വരുമാനം കുറവാണെന്നും തൊഴിലാളികള്‍ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ പദ്ധതി വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചത് മൂലവും സാങ്കേതികത്വത്തില്‍ കുരുക്കുന്നതുമാണ് ണ് തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതെന്നും നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും പ്രിയങ്കഗാന്ധി അവര്‍ക്ക് വാക്കു നല്കി.