Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മതവിദ്വേഷ പ്രചാരണം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു

06:31 PM Jan 02, 2024 IST | Veekshanam
Advertisement

പത്തനംതിട്ട: മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്. നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. അയോധ്യയുമായും ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിലാണ് നാരങ്ങാനം സ്വദേശി പരാതി നൽകിയത്.

Advertisement

ശബരിമലയെ കുറിച്ചുളള ചില വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു. തുടർച്ചയായി മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി. ആബിദാ ഭായ് പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു. പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

‘അയോധ്യാ പ്രയാണം, ഇന്ത്യ കുതിക്കുന്നു, ഡിജിറ്റൽ യുഗത്തിലേക്ക് ഉള്ള ഓട്ടം’ എന്ന ടാഗ്‌ലൈനോടു കൂടിയാണ് ആബിദ ഭായ് വിവാദ വിഡിയോ പോസ്റ്റ് ചെയ്തത്. ശ്രീരാമദേവന്റെ ഭക്തിഗാനം ഉൾപ്പെടുത്തിക്കൊണ്ട് അർധനനഗ്‌നനായ ഒരാൾ ഓടുന്ന വിഡിയോയായിരുന്നു ഇത്. ഈ പോസ്റ്റ് ഹിന്ദുമത വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Tags :
kerala
Advertisement
Next Article