മദ്രസകൾ അടച്ചുപൂട്ടണമെന്നുള്ള നിർദ്ദേശം മതേതര വിരുദ്ധം : കുവൈത്ത് കെഎംസിസി
07:40 PM Oct 14, 2024 IST
|
കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement
കുവൈത്ത് സിറ്റി : മദ്രസകൾ അടച്ചുപൂട്ടണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം മതേതര വിരുദ്ധവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മതം പഠിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന അവസരം നൽകുന്നുണ്ട്. ആർ എസ് എസിന്റെ ഉപകരണമായി ഭരണഘടനാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് അപകടകരമാണ്. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, എം.കെ റസാഖ്, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Next Article