എൽ ഡി എഫിൻ്റെ വിവാദ വീഡിയോക്കെതിരെ പ്രതിഷേധം ശക്തം
11:27 AM Apr 18, 2024 IST | Online Desk
Advertisement
എൽ ഡി എഫിന്റെ വിവാദ വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നെറ്റിയിലെ കുറി മായ്ച്ച് കയ്യിലെ ചരട് പൊട്ടിച്ച് ഇടത്തോട്ട് മുണ്ട് ഉടുത്ത് മാത്രമേ മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് പോലും പ്രചാരണത്തിന് ഇറങ്ങാൻ കഴിയൂ എന്ന തരത്തിലുള്ള വീഡിയോയ്‌ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
Advertisement
സംഭവം വിവാദമായതോടെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെയും ഔദ്യോഗിക പേജുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോയ്ക്കെതിരെയുള്ള പ്രതിഷേധം മുറുകുകയാണ്.