Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജില്ലാ വിരുദ്ധ നിലപാട് , മുഖ്യമന്ത്രി മാപ്പ് പറയണം : മലപ്പുറം ജില്ലാ കെഎംസിസി

11:00 PM Oct 02, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ മലപ്പുറം ജില്ലാ വിരുദ്ധ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. റിയാദ് കെഎംസിസി ഓഫീസിൽ നടന്ന പ്രതിഷേധ സംഗമം കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.

Advertisement

സംഘപരിവാർ പ്രചാരണത്തിന് പി ആർ ജോലി ചെയ്യുന്ന കെയ്സൺ കമ്പനിയുടെ സഹായത്തോടെ ഹിന്ദു പത്രത്തിന് അഭിമുഖം നൽകി ആർ എസ് എസിന് വേണ്ടി അവാസ്തവമായ കാര്യങ്ങൾ അഭിമുഖത്തിൽ പറഞ്ഞ പിണറായി വിജയൻ കേരളീയ സമൂഹത്തിനാകമാനം നാണക്കേട് വരുത്തിവെച്ചിരിക്കുകയാണ്.

സർക്കാറിനെതിരെ നിരന്തരം പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സാക്ഷ്യപ്പെടുത്തി ഭരണപക്ഷ എം എൽ എ പറഞ്ഞ വിഷയങ്ങളിൽ നിന്ന് രക്ഷ നേടാൻ ഒരു പ്രദേശത്തെയും അവിടുത്തെ ജനതയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുവാനുള്ള നീക്കം അപകടകരമാണ്. ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടിയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുകയും ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയും ചെയ്യുന്ന നടപടി കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ്.

മലപ്പുറം എക്കാലത്തും സൗഹാർദ്ദവും മാനവികതയും മതേതരത്വവും ഉയർത്തിപ്പിടിച്ച പ്രദേശമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പറയാത്ത ഏതെങ്കിലും കാര്യം ഹിന്ദു പത്രം നൽകിയിട്ടുണ്ടെങ്കിൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുവാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്നും പ്രതിഷേധ സംഗമത്തിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.

റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ എന്നിവർ പ്രസംഗിച്ചു. സംഗമത്തിന് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ശരീഫ് അരീക്കോട്, മജീദ് മണ്ണാർമല, മൊയ്തീൻ കുട്ടി പൊന്മള, ശിഹാബ് തങ്ങൾ കുറുവ, യൂനുസ് നാണത്ത്, ഷക്കീൽ തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്‌ സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.

Advertisement
Next Article