Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാവേലി സ്റ്റോറുകൾക്കു മുന്നിൽ ശനിയാഴ്ച കോൺ​ഗ്രസ് ധർണ

02:46 PM Dec 13, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: സപ്ലൈ കോ ഔട്ട്‌ലെറ്റുകളിലും മാവേലി സ്റ്റോറുകളിലും അവശ്യ ഭക്ഷ്യ വസ്തുക്കൾ ഉടൻ എത്തിക്കണമെന്ന് ആവശ്യപ്പെ‌ട്ട് കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 16ന് പ്രതിഷേധ ധർണ നടത്തും. ജില്ലയിലെ സപ്ലൈകോ, മാവേലി സ്റ്റോർ ഔട്ട്ലെറ്റുകൾക്കു മുന്നിലാണ് പ്രതിഷേധം. രാവിലെ പത്തിന് പ്രതിഷേധ ധർണ തുടങ്ങുമെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അറിയിച്ചു. പാവപ്പെട്ടവരുടെ അത്താണിയായ മാവേലി സ്റ്റോറുകളും സപ്ലൈകോ സ്റ്റോറുകളും അടച്ചു പൂട്ടാൻ നടത്തുന്ന നീക്കങ്ങളുടെ ഭാ​ഗമാണ് സബ്സിഡി സാധനങ്ങൾ നിർത്തലാക്കിയതും വിലക്കയറ്റം സൃഷ്ടിച്ചതുമെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഈ ​ഗൂഢ നീക്കത്തിനെതിരായ ശക്തമായ സമരത്തിന്റെ തുടക്കമാണ് ശനിയാഴ്ച നടക്കുന്ന ധർണണയെന്നും പി. രാജേന്ദ്ര പ്രസാദ് അറിയിച്ചു.

Advertisement

Advertisement
Next Article