For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ കെഎസ്‌യു പഠിപ്പുമുടക്ക് തുടരുന്നു

10:26 PM Oct 25, 2024 IST | Online Desk
ശനിയാഴ്ച്ച പ്രവർത്തി ദിവസം  സംസ്ഥാന വ്യാപകമായി ഐ ടി ഐകളിൽ കെഎസ്‌യു പഠിപ്പുമുടക്ക് തുടരുന്നു
Advertisement

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ ഇന്ന് കെഎസ്‌യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 28 നും ഒക്ടോബർ 5 ശനിയാഴ്ചയും കെഎസ്‌യു പഠിപ്പ് മുടക്കിയിരുന്നു. വിദ്യാർത്ഥി വിരുദ്ധ നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും, അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.