For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'കേരളീയം അടിമുടി ധൂർത്ത്'; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി എസ് അനുതാജ്

12:20 PM Nov 07, 2023 IST | Veekshanam
 കേരളീയം അടിമുടി ധൂർത്ത്   ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി എസ് അനുതാജ്
Advertisement

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടി വലിയ ധൂർത്താണെന്ന് യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി എസ് അനുതാജ്. എല്ലാവിധ പെൻഷനുകളും മുടങ്ങി. സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്ത സാഹചര്യത്തിലാണ് ഈ ധൂർത്ത്. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. കെ എസ് ആർ ടി സി ജീവനക്കാർ ആത്മഹത്യയുടെ വക്കിലാണ്. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആണോ എന്ന് രൂക്ഷവിമർശനം കോടതി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇത്തരത്തിൽ ക്ഷേമ പരിപാടികളും ശമ്പളവും പെൻഷനുകളും എല്ലാം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലും വൻ തുക ചെലവഴിച്ച് വലിയ ആർഭാടത്തോടെ നടത്തുന്ന കേരളീയം പരിപാടി സർക്കാരിൻെറ കേവലം മുഖം മിനുക്കാനുള്ള പി ആർ വർക്ക് മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്നും സ്വയം സമ്മതിക്കുകയും അതി ധാരാളിത്തത്തോടെ ഭീമമായ തുക ഇത്തരം പരിപാടികൾക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Author Image

Veekshanam

View all posts

Advertisement

.