പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസ്: പ്രതികൾ കേരള സർവകലാശാല പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം
12:31 PM Feb 13, 2024 IST | ലേഖകന്‍
Advertisement
പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കേരള സർവകലാശാല പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പൂജപ്പുരയിൽ ആൾമാറാട്ടത്തിനിടെ അഖിൽ ജിത്ത് ഹാളിൽ നിന്നും ഇറങ്ങി ഓടയിരുന്നു. രണ്ടാമത്തെ പരീക്ഷക്കിടെയാണ് പിടിക്കപ്പെട്ടത്. കേരള സർവകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ ജിത്തെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.
Advertisement
നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്.