സ്കൂൾ ഏകീകരണത്തിന്നെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി സമരത്തിലേക്ക്
തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്ന സ്കൂൾ ഏകീകരണം നടപ്പിലാക്കരുതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൺറ്റോണ്മെന്റ് ഹൗസിൽ ചേർന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ രീതിയിൽ ഉണ്ടാകുന്ന തസ്തിക നഷ്ടം, വിദ്യാർത്ഥികളുടെ വിദേശ രാജ്യങ്ങളിലേക്കും മറ്റു സിലബസ്സുകളിലേക്കുമുള്ള പലായനം, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ അനിശ്ചിതത്വം, വിദ്യാഭ്യാസ മേഖലയിലെ ഗുണ നിലവാരതകർച്ച,പാഠ പുസ്തകങ്ങളിലെയും പാട്യപദ്ധതിയിലെയും രാഷ്ട്രീയ വൽക്കരണം, തുടങ്ങിയ വിഷയങ്ങളിൽ അധ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ കെ.അബ്ദുൾ മജീദ്, ആർ.അരുൺകുമാർ, അനിൽ എം ജോർജ്, കെ. ടി.അബ്ദുൾ ലത്തീഫ്, എം. എം. ബിജിമോൻ, എം. എ. ലത്തീഫ്, എ. വി. ഇന്ദുലാൽ, അനിൽ വെഞ്ഞാറമൂട്, എസ്. മനോജ്, സി. എ. എൻ. ശിബിലി, റെജി തടിക്കാട്, റിഹാസ്. എം, നൗഷാദ് കോപ്പിലാൻ, ഷമീം അഹമ്മദ്, ബ്രീസ്. എം. എസ്. രാജ്, കശ്മീർ തോമസ് തുടങ്ങിയവർ സംസാരിച്ചു.