For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പഞ്ചാബി- ഹിന്ദി നടൻ മം​ഗൾ ധില്ലൻ അന്തരിച്ചു

01:10 PM Jun 11, 2023 IST | veekshanam
പഞ്ചാബി  ഹിന്ദി നടൻ മം​ഗൾ ധില്ലൻ അന്തരിച്ചു
Advertisement

ന്യൂഡൽഹി: പഞ്ചാബി, ഹിന്ദി ചലച്ചിത്ര നടനും സംവിധായകനുമായ മംഗൾ ധില്ലൻ അന്തരിച്ചു. കാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് മംഗളിനെ ലുധിയാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം പിന്നീട്.
ജുനൂൺ, കിസ്മത്ത്, ദി ഗ്രേറ്റ് മറാത്ത, പാന്തർ, ഗുട്ടാൻ, സാഹിൽ, മൗലാന ആസാദ്, മുജ്രിം ഹാസിർ, റിഷ്ത, യുഗ്, നൂർജഹാൻ എന്നിവയും അദ്ദേഹത്തിന്റെ മറ്റ് ഷോകളാണ്. ഖൂൻ ഭാരി മാംഗ്, സഖ്മി ഔറത്ത്, ദയവാൻ, കഹാൻ ഹേ കാനൂൻ, നാക്കാ ബന്ദി, അംബ, അകൈല, ജനഷീൻ, ട്രെയിൻ ടു പാകിസ്ഥാൻ, ദലാൽ തുടങ്ങി നിരവധി ഫീച്ചർ സിനിമകളിലും മംഗൾ ധില്ലൻ അഭിനയിച്ചിട്ടുണ്ട്. 2017ൽ തൂഫാൻ സിംഗ് എന്ന ചിത്രത്തിലാണ് ലാഖയായി അദ്ദേഹം അവസാനമായി അഭിനയിച്ചത്.
പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ ഒരു സിഖ് കുടുംബത്തിലാണ് മംഗൾ ധില്ലൻ ജനിച്ചത്. പഞ്ച് ഗ്രേയിൻ കലാൻ സർക്കാർ സ്‌കൂളിലായിരുന്നു ആദ്യകാല സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഉത്തർപ്രദേശിലേക്ക് മാറി. ലഖിംപൂർ ഖേരി ജില്ലയിലെ നിഘസനിലുള്ള സില പരിഷത്ത് ഹൈസ്‌കൂളിൽ നിന്നും ബിരുദം നേടി.

Advertisement

ഡൽഹിയിലെ ഒരു തിയേറ്ററിൽ ജോലി ചെയ്തിരുന്നു. 1980-ൽ അഭിനയത്തിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കി. 1986-ൽ കഥ സാഗർ എന്ന ടിവി ഷോയിലൂടെയാണ് മംഗൾ ആദ്യമായി വിനോദ വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ അദ്ദേഹം ബുനിയാദ് എന്ന മറ്റൊരു ടിവി ഷോയിൽ പ്രത്യക്ഷപ്പെട്ടു.

Tags :
Author Image

veekshanam

View all posts

Advertisement

.