For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പി വി സഫറുള്ള അനുസ്മരണം നടത്തി കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ .

09:34 PM Oct 22, 2024 IST | നാദിർ ഷാ റഹിമാൻ
പി വി സഫറുള്ള അനുസ്മരണം നടത്തി കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ
Advertisement

റിയാദ്: ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട കൊയിലാണ്ടികൂട്ടം രക്ഷാധികാരി പി വി സഫറുള്ളയുടെ മയ്യത്തു നമസ്കാരവും അനുസ്മരണവും സംഘടിപ്പിച്ചു.

Advertisement

പ്രവാസികള്‍ക്കിടയിൽ സാമൂഹിക സേവന രംഗത്തു നിറഞ്ഞു നിന്നു സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥ സന്നദ്ധ പ്രവര്‍ത്തകനാണ് അന്തരിച്ച പി വി സഫറുളള എന്ന് കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കൂട്ടായ്മയ്ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി നേതൃസ്ഥാനത്തുണ്ടായിരുന്ന മുഖ്യ രക്ഷാധികാരിയെ ആണ് നഷ്ടപ്പെട്ടതെന്നും അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

പി വി സഫറുള്ള അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും ബത്ഹ അപ്പോളോ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ടി ഇസ്മയില്‍ അനുശുശോചന പ്രഭാഷണം നിര്‍വ്വഹിച്ചു. റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും കൊയിലാണ്ടിക്കൂട്ടം അംഗങ്ങളും പങ്കെടുത്തു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.