രംഗനാഥൻ മാധവൻ പൂന ഫിലിം ഇൻസ്റ്റിട്യൂട്ട് ഡയറക്റ്റർ
06:24 AM Sep 02, 2023 IST | Veekshanam
Advertisement
പൂനെ: നാഷണൽ ഫിലിം ഇൻസ്റ്റിട്യൂട്ട് ഡയറക്റ്ററായി ചലച്ചിത്രകാരൻ ആർ. മാധവനെ നിയമിച്ചു. ഗവേണിംഗ് കൗൺസിൽ ചെയർമാനും മാധവനാണ്. തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കു ബിഹാറിൽ ജനിച്ച മകനാണ് രംഗനാഥൻ മാധവൻ. മാധവൻ സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയ്ക്ക് നേരത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഇസ്രോ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന സിനിമയാണിത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൻറെ രചനയും മാധവൻ ആയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സിനിമയുടെ പ്രമേയം.
Advertisement