Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

“റായ്ബറേലി വിളിക്കുന്നു, പ്രിയങ്ക ഗാന്ധി വരൂ”

02:13 PM Mar 06, 2024 IST | Online Desk
Advertisement

“റായ്ബറേലി വിളിക്കുന്നു, പ്രിയങ്ക ഗാന്ധി വരൂ” എന്ന് എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് വിവിധയിടങ്ങളിൽ പതിപ്പിച്ചിട്ടുള്ളത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളിൽ പ്രിയങ്കയ്ക്കായി ഹോൾഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രിയങ്ക റായ്ബറേലിയിൽ നിന്ന് മത്സരിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.

Advertisement

പ്രായവും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മകൾ പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയർന്നത്. മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags :
Politics
Advertisement
Next Article