For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പത്മജ വേണുഗോപാലിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

01:57 PM Mar 07, 2024 IST | Online Desk
പത്മജ വേണുഗോപാലിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
Advertisement

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തില്‍ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് വീണ്ടും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളില്‍ എന്നും കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും രാഹുല്‍മാങ്കൂട്ടത്തില്‍.

Advertisement

'ഇന്ന് കേരളീയസമൂഹം പത്മജയെ വിശേഷിപ്പിക്കേണ്ടത് തന്തക്ക് പിറന്ന മകളെന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ, പത്മജ ഏത് പാര്‍ട്ടിയിലും പോകട്ടെ. പത്മജ ചെന്നാല്‍ ബിജെപിയില്‍ കൂടുക ഒരു വോട്ട് മാത്രം. അത് പത്മജയുടെ വോട്ട്. പത്മജയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. എവിടെയെങ്കിലും ഒന്ന് ജയിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കാമായിരുന്നു. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിലാണ്…

…പാര്‍ട്ടിയില്‍ പരിഗണന കിട്ടിയില്ല എങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ പോകാമായിരുന്നില്ലേ അത് പോയില്ല. അപ്പോള്‍ എന്തിനാണോ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബിജെപിയിലേക്ക് പോകുന്നത് അതിന് തന്നെയാണ് പത്മജയും പോയത്..'- രാഹുല്‍ മാങ്കൂട്ടത്തില്‍.

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി. എംവി ഗോവിന്ദന്റെ ആശങ്ക ശരിയാണെന്നും, ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ ബിജെപിയിലേക്ക് പോയ അനുഭവമുണ്ട്, ആരെങ്കിലും ബിജെപിയിലേക്ക് പോയാല്‍ ആദ്യം പടക്കം വാങ്ങുന്നത് സുരേന്ദ്രന്‍ അല്ല ഗോവിന്ദന്‍ ആണെന്നും രാഹുല്‍ പറഞ്ഞു.

Author Image

Online Desk

View all posts

Advertisement

.