വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാൽ എംപി പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘത്തിലുണ്ട്.
Advertisement
ദൂരന്തഭൂമിയില്‍ സൈന്യം തയ്യാറാക്കിയ ബെയിലി പാലം കടന്നെത്തിയ രാഹുലും സംഘവും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചു.ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം ദുരന്തബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപില്‍ രാഹുലും പ്രിയങ്കയും എത്തി അവരെ ആശ്വസിപ്പിച്ചു. പരുക്കേറ്റവര്‍ ചികിത്സയിലുള്ള വിംസ് ഹോസ്പിറ്റലും രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നുണ്ട്.