Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാൻ അവർക്ക് ശക്തി ഉണ്ടാകട്ടെ'; കളമശ്ശേരി ദുരന്തത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

10:40 AM Nov 26, 2023 IST | Veekshanam
Advertisement

കൊച്ചി: കളമശ്ശേരി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച വൈദ്യസഹായം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ​ഗാന്ധി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.സംഭവത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാൻ അവർക്ക് ശക്തി ഉണ്ടാകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ, അവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകണമെന്ന് ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു', രാഹുൽ ​ഗാന്ധി കുറിച്ചു.

Advertisement

Tags :
kerala
Advertisement
Next Article