For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'പ്രതിപക്ഷ ശബ്ദമെന്നത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്'; ഓം ബിർളയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

01:05 PM Jun 26, 2024 IST | Online Desk
 പ്രതിപക്ഷ ശബ്ദമെന്നത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്   ഓം ബിർളയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
Advertisement

ന്യൂഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി.
പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ​ഗാന്ധി ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

Advertisement

"നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ. ഇന്ത്യസഖ്യത്തിലെ ഓരോരുത്തർക്കു വേണ്ടിയും ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഈ സഭ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. തീർച്ചയായും സർക്കാരിന് രാഷ്ട്രീയ ശക്തിയുണ്ട്, എന്നാൽ പ്രതിപക്ഷം ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്" രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ ശബ്ദത്തെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ജനങ്ങളുടെ ശബ്ദമായി സംസാരിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.