രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട് എത്തുന്നു. ഉച്ചയ്ക്ക് 3മണിക്ക് പാലക്കാട് കോട്ട മൈ താനിയിലാണ് സമ്മേളനം. രണ്ട് മണിക്ക് സമ്മേളന നടപടികൾ ആരംഭിക്കും.
രാഹുൽ ഗാന്ധി ക്ക് പുറമെ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖാലി ശിഹാബ് താങ്കൾ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ, യു ഡി എഫ് സ്ഥാനാർഥി കളായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, അബ്‌ദുൾ സമദ് സമദാനിഎന്നിവർ പ്രസംഗിക്കും.
വിപുലമായ ഒരുക്കങ്ങളാണ് സജീകരിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ
ഇറക്കിയശേഷം സിവിൽ സ്റ്റേഷൻ -രാപ്പടി റോഡ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ് ന് മുൻ വശമുള്ള ഗ്രൗണ്ട്, മലമ്പുഴ നൂറടി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
മുഴുവൻ പ്രവർത്തകരും
രണ്ട് മണിക്ക് മുൻപായി സമ്മേളന സ്ഥലത്ത് എത്തിച്ചേരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായ മംഗലം, കൺവീനർ പി. ബാലഗോപാൽ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ എന്നിവർ അറിയിച്ചു.