Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഞാൻ പറഞ്ഞത് സത്യമെന്ന് നരേന്ദ്ര മോദിക്ക് ബോധ്യമുണ്ട്, തന്റെ വാക്കുകളെ വളച്ചൊടിച്ച് അതിൻ്റെ അർത്ഥം മാറ്റാനാണ് ശ്രമം' ; രാഹുൽ ഗാന്ധി

07:51 PM Mar 18, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാക്ക് വളച്ചൊടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. താൻ നടത്തിയ 'ശക്തി' പരാമർശത്തിനെ മോദി തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ പറഞ്ഞത് സത്യമെന്ന് നരേന്ദ്ര മോദിക്ക് ബോധ്യമുണ്ടെന്നും രാജ്യത്തെ അടിച്ചമർത്തുന്ന ശക്തിയെയാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement

“മോദി ജി എന്റെറെ വാക്കുകൾ ഇഷ്‌ടപ്പെടുന്നില്ല. ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ അത് വളച്ചൊടിച്ച് അതിൻ്റെ അർത്ഥം മാറ്റാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കുന്നത്. ഞാൻ ആഴത്തിലുള്ള ഒരു സത്യമാണ് പറഞ്ഞെതെന്ന് അദ്ദേഹത്തിനറിയാം. ഞാൻ പറഞ്ഞ 'ശക്തി' ആരോടാണോ നമ്മൾ പോരാടുന്നത് അതിന്റെ മുഖം മൂടിയെയാണ്, അത് മറ്റാരുമല്ല മോദി ജി തന്നെയാണ്. അത്തരമൊരു ശക്തിയാണ് ഇന്ന് ഇന്ത്യയുടെ ശബ്‌ദവും, ഇന്ത്യയുടെ സ്ഥാപനങ്ങളും, സിബിഐയും, ഐടിയും, ഇഡിയും, തിരഞ്ഞെടുപ്പ് കമ്മീഷനും, മാധ്യമങ്ങളും, ഇന്ത്യൻ വ്യവസായവും ഇന്ത്യയുടെ മുഴുവൻ ഭരണഘടനയും അതിന്റെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്" - എക്സ‌സിലെ പോസ്റ്റിൽ രാഹുൽ ഗാന്ധി വിശദീകരിച്ചു.

രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശം നരേന്ദ്ര മോദി വളച്ചൊടിച്ചെന്ന് കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ദൈവിക ശക്തിയും പൈശാചിക ശക്തിയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. മോദി ഭരണത്തിൽ നടന്നുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് രാഹുൽ ഗാന്ധി ശക്തി പരാമർശം നടത്തിയത്. ശക്തിക്കെതിരായാണ് പോരാട്ടം. രാജാവിൻ്റെ ആത്മാവ് ഇവിഎമ്മിലാണ്. കേന്ദ്ര ഏജൻസികളിലാണ്. ആ ശക്തിയോട് പോരാടാൻ കെൽപ്പില്ലെന്ന് അടുത്തിടെ കോൺഗ്രസ് വിട്ട നേതാവ് സോണിയ ഗാന്ധിയോട് പറഞ്ഞതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം മോദിയെയും ബിജെപിയെയും ഉന്നമിട്ട് നടത്തിയ പരാമർശത്തെ സ്ത്രീകൾക്കെതിരാണ് ഇന്ത്യ മുന്നണി എന് രീതിയിൽ നരേന്ദ്ര മോദി

Tags :
featuredPolitics
Advertisement
Next Article