For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വീണ്ടും മണിപ്പൂരിലെത്തി രാഹുൽ ഗാന്ധി

03:56 PM Jul 08, 2024 IST | Veekshanam
വീണ്ടും മണിപ്പൂരിലെത്തി രാഹുൽ ഗാന്ധി
Advertisement

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലെത്തി. മണിപ്പൂർ കലാപത്തിനുശേഷം ഇത് മൂന്നാം തവണയാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത്. രണ്ടു മേഖലകളിലെ അഭയാര്‍ഥി ക്യാമ്പുകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. ചുരാചന്ദ്പുര്‍ ജില്ലയിലെ ജിരബാം, ബിഷ്ണുപുര്‍ ജില്ലയിലെ മൊയ്‌രാംഗ് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് രാഹുല്‍ സന്ദര്‍ശിക്കുന്നത്. ഇവിടങ്ങളില്‍ കഴിയുന്നവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ജിരിബാം മേഖല നിലവില്‍ കലാപം നിലനില്‍ക്കുന്ന പ്രദേശമാണ്.

Advertisement

കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഈ മേഖലയില്‍ പ്രധാന പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം ജൂണില്‍ ഇവിടെയൊരു കൊലപാതകം നടക്കുകയും കലാപത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഈ മേഖല രാഹുല്‍ സന്ദര്‍ശിക്കുന്നതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെക്കുറിച്ച് തങ്ങളുയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് കോൺഗ്രസ്‌.

Tags :
Author Image

Veekshanam

View all posts

Advertisement

.