Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നരേന്ദ്ര മോദിയെ കുനിഞ്ഞു വണങ്ങിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

08:02 PM Jul 01, 2024 IST | Online Desk
Advertisement

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. എനിക്ക് കൈ തന്നപ്പോള്‍ നിവർന്നുനിന്ന നിങ്ങള്‍ മോദിക്ക് കൈ കൊടുത്തപ്പോള്‍ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. സഭയില്‍ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭയിലെ അംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുല്‍ ഓർമിപ്പിച്ചു.

Advertisement

ഇതിനെ പ്രതിപക്ഷ എം.പിമാർ ആരവങ്ങളോടെ പിന്തുണച്ചപ്പോള്‍ ഭരണപക്ഷ എം.പിമാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സ്പീക്കർക്കെതിരായ ആരോപണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. രാഹുലിന്റെ ചോദ്യത്തിന് സ്പീക്കർ തന്നെ മറുപടിയുമായി എത്തി. ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. എന്റെ സംസ്കാരത്തിലും ധാർമികതയിലും ഞാൻ മുതിർന്നവരെ കാണുമ്പോള്‍ തലകുനിക്കുകയും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുക എന്നതാണ് എൻ്റെ ധാർമികത എന്നായിരുന്നു സ്പീക്കറുടെ മറുപടി.

അതേസമയം , രാഹുല്‍ ഗാന്ധി അതിനും മറുപടിയുമായെത്തി. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാൻ മാന്യമായി അംഗീകരിക്കുന്നു. എന്നാല്‍, സഭയില്‍ സ്പീക്കറേക്കാള്‍ വലിയവനായി ആരുമില്ലെന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നുസഭയില്‍ സ്പീക്കറാണ് എല്ലാവർക്കും മുകളില്‍. അദ്ദേഹത്തിന് മുന്നില്‍ എല്ലാവരും വണങ്ങണം. നിങ്ങളാണ് സ്പീക്കർ, നിങ്ങള്‍ ഒരാളുടെയും മുന്നില്‍ തലകുനിക്കരുത്. സ്പീക്കറാണ് ലോക്സഭയിലെ അവസാന വാക്ക്. അതിനാല്‍, സഭയിലെ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തിന് വിധേയരാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Tags :
nationalPolitics
Advertisement
Next Article