Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

‘വീട് തിരിച്ചുകിട്ടും, കൊച്ചുമകളുടെ വിവാഹം നടക്കും’: സുബൈദയ്ക്കും നബീസയ്ക്കും രാഹുൽ ഗാന്ധിയുടെ ഉറപ്പ്

04:13 PM Aug 02, 2024 IST | Online Desk
Advertisement

വയനാട്: മുണ്ടക്കൈ ദുരന്ത മേഖലയിൽ സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ ആളുകളെ ആശ്വസിപ്പിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പം കോൺഗ്രസ്സ് നേതാക്കളും. അപ്പോഴാണ് സുബൈദയും ഉമ്മ നബീസയും എല്ലാം നഷ്ടമായതിന്റെ വേദന അവരുമായി പങ്കുവെച്ചു. ‘‘വീട് നഷ്ടമായി, കൊച്ചു മകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടക്കാതെ പോയി’’–രാഹുലിനോട് ഇരുവരും പറഞ്ഞു. സങ്കടപ്പെടേണ്ടന്നും ഫിദയുടെ വിവാഹം നടത്തുമെന്നും വീടു നിർമ്മിച്ച് നൽകാമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആ ഉറപ്പ് ഏറ്റെടുത്തു. ‘‘സുരക്ഷിതമായ സ്ഥലത്ത് വീട് വച്ചു തരും. കല്യാണവും നടക്കും. ഒന്നും പേടിക്കേണ്ട’’–വി.ഡി.സതീശൻ ഇരുവരോടും പറഞ്ഞു.

Advertisement

Tags :
featuredkeralanews
Advertisement
Next Article