Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുൽ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞ ഇന്ന്

11:03 AM Dec 04, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടുപ്പിൽ വിജയിച്ച യുഡഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട യു ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

Advertisement

നിയുക്ത എംഎൽഎമാർക്ക് സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. പാലക്കാട് 18724 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറിയത്. അതെസമയം രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കുന്നത്.ചേലക്കരയിൽ എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

Tags :
featuredkerala
Advertisement
Next Article