സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
04:04 PM Nov 06, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കു തമിഴ്നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിച്ച് മധ്യ കിഴക്കൻ അറബി കടലിന് മുകളിൽ നവംബർ 8 നു ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.
Advertisement