കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
11:03 AM Jan 02, 2025 IST
|
Online Desk
Advertisement
കേരള ഗവര്‍ണ്ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ 10.30ന് നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ ആർലേക്കറും ഭാര്യ അനഘ ആർലേക്കറും സർക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം.എൽ.എ., എം.പി.മാരായ ശശി തരൂർ, എ.എ. റഹീം, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ ഗവർണറെ സ്വീകരിക്കാൻ എത്തിയിരുന്നു. സര്‍ക്കാരുമായി തര്‍ക്കത്തിനില്ല. സർക്കാരിനെ സഹായിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് ആര്‍ലേക്കര്‍ മുൻപ് പറഞ്ഞിരുന്നു.
Advertisement
Next Article