രാജീവ് ഗാന്ധി ജന്മദിനം ആചരിച്ചു
മൂവാറ്റുപുഴ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 80 ജന്മവാർഷിക ദിനം മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു… ആയവന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ വച്ച് രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ എംഎൽഎ ഡോക്ടർ മാത്യു കുഴലനാടൻഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ സുഭാഷ് കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ ശ്രീ ടോമി തന്നിട്ട മായ്ക്കൽ ശ്രീ എം എ ബഷീർ ശ്രീ എൻ എം ജോസഫ് ജീമോൻ പോൾ ഷാൻ മുഹമ്മദ് .എംവി മത്തായി. മേഴ്സി ജോർജ് ജോസ് പാലേകുടി. ജോളി ജോസ് വെള്ളാങ്കൽ. കെ എൻ പ്രസാദ്. എംസി ചെറിയാൻ .പി കെ സലിം. പി കെ ജലീൽ. ടി സി അയ്യപ്പൻ. സാൻഡോസ് മാത്യു. ജെയിംസ് ജോഷി. രമ്യ പി ആർ. ഉറൂബ് ചുട്ടിമറ്റം. അഷറഫ് എടപ്പളായിൽ. സി എ റഹീം. പി എച്ച് എം ബഷീർ.എന്നിവർ പ്രസംഗിച്ചു.