ഇത്തവണയും ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന
12:57 PM Dec 25, 2023 IST | Online Desk
Advertisement
മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്തുമസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് വിറ്റത്. ഈ വര്‍ഷം 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യം വിറ്റു.2022 ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
Advertisement
ഇത്തവണ ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യം വിറ്റു. ചങ്ങനാശേരിയാണു രണ്ടാം സ്ഥാനത്ത്. ഇവിടെ 62,87,120 രൂപയുടെ മദ്യവില്‍പന നടന്നു. ഇരിങ്ങാലക്കുട (62,31,140 രൂപ), പവര്‍ഹൗസ് ഔട്ട്ലെറ്റ് (60,08,130), നോര്‍ത്ത് പറവൂര്‍ (51,99,570) എന്നിങ്ങനെയാണു വില്‍പന.