സംസ്ഥാനത്ത് സ്ഥലം മാറ്റ പക പോക്കല്‍ രാജ്:കെജിഒയു
തിരുവനന്തപുരം; സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ജീവനക്കാരെ ക്രമവിരുദ്ധവും മാനദണ്ഡവിരുദ്ധവുമായി വ്യാപകമായി സ്ഥലം മാറ്റുന്നു. സംസ്ഥാനത്ത് സ്ഥലം മാറ്റ പകപോക്കല്‍ രാജാണെന്ന് കെ ജി ഒ യു സംസ്ഥാന പ്രസിഡണ്ട് കെ.സി സുബ്രഹ്മണ്യനും ജനറല്‍ സെക്രട്ടറി വി എം ഷൈനും പറഞ്ഞു.
സഹകരണ വകുപ്പില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി പോലും ലംഘിച്ച് അസിസ്റ്റന്റ് രജിസ്ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ വിഭാഗത്തിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിരിക്കുകയാണ്. അഴിമതികള്‍ മൂടി വക്കാനും സ്വന്തക്കാരെ സംരക്ഷിക്കാനുമായാണ് വ്യവസ്ഥകള്‍ പാലിക്കാതെയുള്ള സ്ഥലമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 2023 ജൂലൈയില്‍ ഇറക്കിയ ഉത്തരവ് കോടതി ഇടപെട്ടു മരവിപ്പിക്കുന്നതും കോടതി അലക്ഷ്യത്തിനു സഹകരണ സംഘം രജിസ്ട്രാറെ നേരിട്ട് വിളിച്ചു വരുത്തുന്നതുമായ സാഹചര്യം ഉണ്ടായിരുന്നു.. നിരന്തരമായി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു പ്രതികാര സ്ഥലമാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു കൂട്ടം ജീവനക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിനെ സമീപിക്കുകയും സ്വന്തം ജില്ലയില്‍ ഒഴിവുള്ള സ്ഥാനത്ത് നിയമനം നല്‍കണമെന്ന വിധി നേടുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കിയിട്ടു പോലും ആയത് മുഖവിലയ്‌ക്കെടുക്കാതെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും ആണ് ചില വ്യക്തികളുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണല്‍ വിധി പോലും അവഗണിച്ച് ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നത്. വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച ജീവനക്കാരനെ മാത്രം തിരഞ്ഞുപിടിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരിക്കുന്നു. സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന് കേരള അഡ്മിനിസ്ലേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയുണ്ടായിട്ടും ഇന്നലെ പ്രമോഷന്‍ നടത്തുന്നതിന്റെ മറവിലാണ് വ്യാപകമായ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്.
സഹകരണ വകുപ്പ് നീതിന്യായ വ്യവസ്ഥയെ പോലും മാനിക്കാതെയും ഇഷ്ടക്കാരെ താക്കോല്‍ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതി നായും നടത്തിയ ട്രാന്‍സ്ഫര്‍ നടപടിക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടന രേഖപ്പെടുത്തി…ജില്ലകളില്‍ നിര്‍ബാധം സ്ഥലമാറ്റം നടത്തിയാണ് ഇന്നെലെ 71 പേര്‍ക്ക് പ്രമോഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ നീതിന്യായ വ്യവസ്ഥയോട് ബഹുമാനം കാണിക്കണമെന്നും അഡ്മിനിസ്േ്രടറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് പാലിക്കാതെ നടത്തിയ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. കോടതി അലക്ഷ്യത്തിനെതിരെ ട്രൈബ്യൂണലിനെ തന്നെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംഘടനയെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യനും ജനറല്‍ സെക്രട്ടറി വി എം ഷൈനും പറഞ്ഞു.