റിപ്പബ്ലിക് ദിനപരേഡ്; കേരളത്തിന്റെ നിശ്ചലദൃശ്യം ഈ വർഷമില്ല, നൽകിയ 10 മാതൃകകളും പ്രതിരോധ മന്ത്രാലയം അംഗീകരിച്ചില്ല
11:47 AM Jan 01, 2024 IST
|
Online Desk
Advertisement
Advertisement
ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. കേരളം നൽകിയ 10 മാതൃകകളും അംഗീകരിക്കപ്പെട്ടില്ല.
വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിലാണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നൽകാൻ നിർദ്ദേശിച്ചിരുന്നത്.കേരളം 10 ഡിസൈനുകൾ നൽകി. കേരളത്തിന്റെ വികസന നേട്ടങ്ങളാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് പി ആർ ഡി അഡീഷനൽ ഡയറക്ടർ വി സലിൻ പറഞ്ഞു. ജൂറി മാറ്റങ്ങളോടെ രണ്ടാമതും അവതരിപ്പിച്ചു.
ത്രിമാന അവതരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിമിതികൾ മൂലം നൽകിയില്ല. 2021ലും 2022ലും കേരളത്തിന്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്തിയിരുന്നു. 2020ൽ അനുമതി നിഷേധിച്ചു.
പഞ്ചാബ്, ഡൽഹി, ബംഗാൾ സംസ്ഥാനങ്ങൾക്കും അനുമതി ലഭിച്ചിട്ടില്ല. എല്ലാ വർഷവും 15-16 സംസ്ഥാനങ്ങളെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത്.
Next Article