ചൂട് കൂടുന്നു: ആറ് ജില്ലകളില്‍ മുന്നറിയിപ്പ്
11:47 AM Feb 20, 2024 IST | Online Desk
Advertisement
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പിന്റെ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പൊതുജനം അതീവജാഗ്രത പുലർത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Advertisement
സാധാരണയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ചൂട് വര്‍ധിക്കുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരിയില്‍ തന്നെ താപനില വര്‍ധിക്കുന്ന സാഹചര്യമാണ്. ഇന്ന് കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളില്‍ താപനില വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.
ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ അത്തരം ജോലികളില്‍ നിന്ന് മാറിനിൽക്കണമന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.