For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സൗദി ദേശീയദിനം ആഘോഷിച്ച് റിയാദ് മൈത്രി

10:41 PM Sep 23, 2024 IST | നാദിർ ഷാ റഹിമാൻ
സൗദി ദേശീയദിനം ആഘോഷിച്ച് റിയാദ് മൈത്രി
Advertisement

റിയാദ്: സൗദി അറേബ്യയുടെ 94മത് ദേശീയ ദിനാഘോഷം മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.

Advertisement

ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ നിശ്ചയദാർഢ്യമാണ് അടിമുടിയുള്ള സൗദി അറേബ്യയുടെ മാറ്റം സാധ്യമാക്കിയതെന്നും, ഇന്ത്യയും സൗദി അറേബ്യയും എക്കാലവും തുടര്ന്നുവരുന്ന ഊഷ്മള ബന്ധം സൗദിയിൽ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണ് നോക്കികാണുന്നതതെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ഷംനാദ് കരുനാഗപ്പള്ളി, ബാലു കുട്ടൻ , മജീദ് മൈത്രി, നസീർ ഖാൻ, ഷാനാവാസ് മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.

ബേബി കെൻസ ഫാത്തിമ, അസ്‌റ മറിയം എന്നിവരും സംബന്ധിച്ചു.സാബു കല്ലേലിഭാഗം, ഫത്തഹുദീൻ, അനിൽ കുമാർ, ഷാജഹാൻ കോയിവിള, ഹുസൈൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.