റിയാദ് സലഫി മദ്രസ സൗദി ദേശീയദിന പ്രോഗ്രാം സംഘടിപ്പിച്ചു
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്രസ വിപുലമായ പ്രോഗ്രാമുകളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം ചീഫ് കോർഡിനേറ്റർ ജലീൽ ആലപ്പുഴ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമായി റിയാദ് സലഫി മദ്റസ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള പാഠ്യേതര പദ്ധതികൾ കുട്ടികൾക്ക് മികച്ച സാമൂഹിക ബോധം ഉണർത്തുന്നതിന് സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു
കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. സൗദിഅറേബ്യയുടെ പൈതൃകവും സംസ്കാരിക ചരിത്രവും വിളിച്ചോതുന്ന പ്രോഗ്രാമുകളും, ആധുനിക സൗദിയെ പരിചയപ്പെടുത്തുന്ന മത്സരങ്ങളും കുട്ടികൾക്ക് നവ്യാനുഭവമായി. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
റിയാദ് സലഫി മദ്രസ മാനേജർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ പ്രിൻസിപ്പൽ അംജദ് അൻവാരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബാസിൽ പുളിക്കൽ നന്ദിയും പറഞ്ഞു.അബ്ദുൽ വഹാബ് പാലത്തിങ്ങൽ, അഡ്വക്കറ്റ് അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
വാജിദ് ടി.പി, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഹാരി, നാജിൽ, ഇഖ്ബാൽ വേങ്ങര, വാജിദ് ചെറുമുക്ക്, അബ്ദുസ്സലാം ബുസ്താനി, സിയാദ് തൃശൂർ, റെജീന കണ്ണൂർ, റുക്സാന പാലത്തിങ്ങൽ, സിൽസില കബീർ,റംല ടീച്ചർ ,ജുമൈലത്ത്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.