എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിന് പുതിയ നേതൃത്വം.
റിയാദ് : റിയാദിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് പുന:സംഘടിപ്പിച്ചു. മലാസിലെ ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് റോയ് കളമശ്ശേരി അധ്യക്ഷത വഹിച്ചു. അലി ആലുവ ഉദ്‌ഘാടനം നിർവഹിച്ചു. ഡെന്നിസ് സ്ലീബാ വർഗീസ്, അമീർ കാക്കനാട്, റിയാസ് മുഹമ്മദ് അലി പറവൂർ, നിഷാദ് ചെറുവള്ളി, ജിബിൻ സമദ് കൊച്ചിൻ, നാദിർഷാ റഹിമാൻ എന്നിവർ സംസാരിച്ചു. നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിർവഹിച്ചു.
പെരിയാറും, അറബിക്കടലും, വേമ്പനാട്ട് കായലും, സഹ്യനും, സമ്പന്നമാക്കിയ എറണാകുളം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്റെ അംഗങ്ങൾ പങ്കെടുത്ത ജനറൽബോഡി യോഗം 2024-2025 ലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
അലി ആലുവ (ചെയർമാൻ), കരീം കാനാമ്പുറം (പ്രസിഡൻറ്), സുഭാഷ് കെ അമ്പാട്ട് (സെക്രട്ടറി) ഡൊമിനിക് സാവിയോ (ട്രഷറർ), ലാലു വർക്കി, ജിബിൻ സമദ് കൊച്ചി (വൈസ് പ്രസിഡൻറുമാർ) ഷാജി പരീത്, അഡ്വ :അജിത് ഖാൻ (ജോയിൻറ് സെക്രട്ടറിമാർ), അംജദ് അലി (കോർഡിനേറ്റർ), നിഷാദ് ചെറുവട്ടൂർ (ചാരിറ്റി കൺവീനർ), അജ്‌നാസ് ബാവു കോതമംഗലം (മീഡിയ കൺവീനർ), ആഷിഖ് കൊച്ചിൻ (ഐടി സെൽ കൺവീനർ), ജലീൽ കൊച്ചിൻ (ആർട്സ് കൺവീനർ), ജസീർ കോതമംഗലം (സ്പോർട്സ് കൺവീനർ) എന്നിവരെ പ്രധാന ഭാരവാഹികളായും, ഡെന്നിസ് സ്ലീബാ വർഗീസ്, നൗഷാദ് ആലുവ, സെയ്ദ് അബ്ദുൽ ഖാദർ, സലാം പെരുമ്പാവൂർ, റിയാസ് മുഹമ്മദ് അലി പറവൂർ, ഷുക്കൂർ ആലുവ, അലി തട്ടുപറമ്പിൽ ചെറുവട്ടൂർ, ബാബു പറവൂർ, എം സാലി ആലുവ, നിഷാദ് ചെറുവള്ളി , ഷാജി കൊച്ചിൻ തുടങ്ങിയവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് നൗഷാദ് ആലുവ നിയന്ത്രിച്ചു. ഗോപകുമാർ പിറവം സ്വാഗതവും ഡോമിനിക് സാവിയോ നന്ദിയും പ്രകാശിപ്പിച്ചു.