റിയാസ് ഖാന്റെ മകൻ ഷാരിഖ് വിവാഹിതനാകുന്നു
03:51 PM Aug 07, 2024 IST | ലേഖകന്
Advertisement
Advertisement
നടൻ റിയാസ് ഖാന്റെയും നടി ഉമാ റിയാസ് ഖാന്റെയും മൂത്ത മകൻ ഷാരിഖ് ഹസ്സൻ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് വധു. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കാൻപോകുന്നത്. ഓഗസ്റ്റ് എട്ടിനാണ് വിവാഹം.
ഇപ്പോഴിതാ ഹൽദി ചടങ്ങുകൾ ആഘോഷമാക്കിയിരിക്കുകയാണ് റിയാസ് ഖാനും ഉമയും ബന്ധുക്കളും. ചടങ്ങിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. വെെറലായ ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഉൾപ്പെടുത്തിയ റാപ്പ് ഗാനത്തിൻ്റെ അകമ്പടിയോടെയാണ് വീഡിയോ.
നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖിൻ്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.1992-ലായിരുന്നു റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനും ദമ്പതികൾക്കുണ്ട്.