Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റിയാസ് മൗലവി വധക്കേസ്, പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു ; പ്രതിപക്ഷ നേതാവ്‌

04:02 PM Mar 30, 2024 IST | Online Desk
Advertisement

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്, ആര്‍.എസ്.എസുകാരായ പ്രതികളെ രക്ഷപെടുത്താൻ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ. കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് ആർ.എസ്.എസ്.എസുകാരായ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.

Advertisement

സർക്കാർ കേസ് ലാഘവത്തോടെയാണ് കണ്ടത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണ്. ഭരണ നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതലെ കേസ് അട്ടിമറിക്കാൻ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു. ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയിൽ ക്രിമിനൽ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയാണ് വെറുതെ വിട്ടത്. ആര്‍.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Tags :
featuredkeralanews
Advertisement
Next Article