Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

റിസാ- ടോട്ട് ഓൺലൈൻ പരീക്ഷ.

11:47 AM May 25, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ് : അന്താരാഷ്ട്ര എൻ.ജി .ഒ സുബൈർകുഞ്ഞു ഫൗണ്ടേഷൻ ലഹരിവിരുദ്ധ വിഭാഗം 'റിസ' യുടെ പരിശീലക പരിശീലനപരിപാടിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ഓൺലൈൻ മൂല്യനിർണയപരീക്ഷ ഇന്ന് വൈകീട്ട് സൗദി സമയം വൈകുന്നേരം 7-നു നടക്കുന്നു.

Advertisement

സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെ ഗ്രേഡ് 8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർ ഉൾപ്പെടെ ആയിരത്തി നാനൂറിൽപരം പേരാണ് ആദ്യഘട്ട പരിശീലനത്തിൽ രജിസ്റ്റർ ചെയ്തത്. ഒന്നാംഘട്ട വെബിനാറിൽ പങ്കെടുക്കുകയും റിസയുടെ സർവേ ചോദ്യാവലി പൂർത്തിയാക്കുകയും ചെയ്തവർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പരീക്ഷാ ലിങ്ക് ഇ-മെയിൽ ആയി പരീക്ഷാർത്ഥികൾക്കു ലഭിക്കും. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 - നു റിസ സംഘടിപ്പിക്കുന്ന വെബിനാറിൽ വിജയികളെ പ്രഖ്യാപിക്കുകയും തുടർന്ന് അവർക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റുകൾ റിസയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം ഫലപ്രദമായി തടയുവാൻ പൊതുസമൂഹത്തെ പ്രാപ്തരാക്കാൻ ശേഷിയുള്ള സന്നദ്ധ സേവകരെ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ഇടയിൽ നിന്ന് ശാസ്ത്രീയ പരിശീലനത്തിലൂടെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സുബൈർകുഞ്ഞു ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ പരിശീലന പരിപാടിയാണ് റിസാ- ടോട്ട് . പതിനായിരം പേർക്ക് സൗജന്യ പരിശീലനം നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് വാർത്താകുറിപ്പിൽ അറിയിച്ചു.

പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ റിസാ കൺസൾട്ടന്റ് ഡോ. എ വി ഭരതൻ ഡോ. തമ്പി വേലപ്പൻ (ക്ലിനിക് ആക്ടിവിറ്റി കോഡിനേറ്റർ), കരുണാകരൻ പിള്ള (സ്റ്റേറ്റ് കോഡിനേറ്റർ), സലാം പി .കെ (നോർത്ത് സോൺ കൺവീനർ, കേരളം), ജോർജ് കുട്ടി മക്കുളത്ത് ( സൗത്ത് സോൺ, കേരളം), ശ്രീമതി. മീരാ റഹ്‌മാൻ, പത്മിനി യു നായർ (സ്‌കൂൾ ആക്ടിവിറ്റി കോഡിനേറ്റർമാർ), നിസാർ കല്ലറ (പബ്ലിസിറ്റി കൺവീനർ), ജഹീർ എൻജിനീയർ (ഐ.ടി വിഭാഗം ), സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഡോ. നജീബ് (ജിദ്ദ), ഷമീർ യുസഫ് (ജുബൈൽ), നൗഷാദ് ഇസ്മായിൽ (ദമാം) എന്നിവർ പങ്കെടുത്തു.

Advertisement
Next Article