കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
10:33 AM Mar 27, 2024 IST
|
Online Desk
Advertisement
ചാലക്കുടി: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നർത്തകൻ ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിച്ചു എന്ന് കാട്ടിയാണ് രാമകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി. വിവാദ പരാമർശത്തിൽ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ സത്യഭാമയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു കൂടാതെ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.
Advertisement
കലാമണ്ഡലം സത്യഭാമ ജൂനിയർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. വിമർശനങ്ങളുമായി നിരവധിപേരാണ് സത്യഭാമക്കെതിരെ രംഗത്തെത്തിയത്.
Next Article