Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദുർ​ഗാ പൂജയക്ക് മുന്നോടിയായി റൊണാൾഡീഞ്ഞോ കോൽക്കത്തയിൽ

07:03 PM Oct 02, 2023 IST | veekshanam
Advertisement

കോൽക്കത്ത: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഈ മാസം കൊൽക്കത്തയിലെത്തും. ദുർഗാപൂജ ഉത്സവത്തിന് മുന്നോടിയായി കൊൽക്കത്തയിലേക്കുള്ള തന്റെ കന്നി സന്ദർശനം താരം സ്ഥിരീകരിച്ചു. പെലെ, ഡീഗോ മറഡോണ, ലയണൽ മെസ്സി എന്നിവരുൾപ്പെടെ നിരവധി ഫുട്ബോൾ ഇതിഹാസങ്ങൾക്ക് ആതിഥേയത്വം വഹിച്ച നഗരത്തിലേക്ക് മൂന്ന് തവണ ബാലൺ ഡി ഓർ ജേതാവായ താരത്തിന്റെ ആദ്യ സന്ദർശനമാണിത്.

Advertisement

"എല്ലാവർക്കും ഹലോ, ഈ ഒക്ടോബർ പകുതിയോടെ ഞാൻ കൊൽക്കത്തയിലേക്ക് എന്റെ കന്നി യാത്ര നടത്തും" റൊണാൾഡീഞ്ഞോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്‌റ്റ് ചെയ്‌തു. "കൊൽക്കത്തയിൽ ധാരാളം ബ്രസീൽ ആരാധകരുണ്ടെന്ന് എനിക്കറിയാം, അവരെ കണ്ടുമുട്ടുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Next Article