Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡിവൈഎഫ്ഐ പ്രവർത്തകനെ വീടുകയറി വെട്ടി ആർഎസ്എസ് പ്രവർത്തകർ

11:05 AM Mar 28, 2024 IST | Online Desk
Advertisement

ആറ്റിങ്ങൽ : തിരുവനന്തപുരം പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്‌ഐ- ആര്‍എസ്‌എസ് സംഘര്‍ഷം. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം നടന്നത്. കഴിഞ്ഞ രാത്രി 11 മണിയോടെയാണ് സംഭവം.

Advertisement

കമുകിൻകുഴി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന വി.ജോയിയുടെ പോസ്റ്റർ കഴിഞ്ഞ ചൊവ്വാഴ്ച്ച പകൽ നശിപ്പിച്ച നിലയിലായിരുന്നു. ഇതിന് പകരമായി ബുധനാഴ്ച വൈകിട്ട് 7 മണിയോടെ സുജിത്തടക്കമുള്ള ഡിവൈഎഫ്ഐ – സിപിഐഎം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോൾ ആർഎസ്എസ് പ്രവർത്തകരുമായി തർക്കം ഉണ്ടായി. ഇതിന്റെ ഭാഗമായാണ് സുജിത്തിനെ രാത്രി വീട്ടിലെത്തി മാതാപിതാക്കളുടെ മുന്നിൽ വച്ച് ആക്രമിച്ചത്.

രതീഷ്, ശശികുമാർ തുടങ്ങിയ നാലോളം പ്രാദേശിക ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു.

Tags :
keralanews
Advertisement
Next Article