Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

12:45 PM Dec 12, 2023 IST | ലേഖകന്‍
Advertisement

പത്തനംതിട്ട: ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു. റാന്നി പെരുനാട് കൂനംകരയിൽ ഇന്നു രാവിലെ ആണു സംഭവം.
തമിഴ്നാട് തിരുച്ചി സ്വദേശി പെരിയസ്വാമി (54) യാണ് മരിച്ചത്. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ വെളിയിൽ ഇറങ്ങിയ സമയം ബസ് വിട്ടുപോയി ബസ്സിനെ പിന്തുടർന്ന് റോഡിലൂടെ പോകുന്നതിനിടയിൽ വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പെരുനാട് പഞ്ചായത്തു മെമ്പർ അരുൺ അനിരുദ്ധനും ചേർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement

Advertisement
Next Article