Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമല തീർത്ഥാടനം; തിരക്കിന് നേരിയ കുറവ്

12:34 PM Dec 09, 2024 IST | Online Desk
Advertisement

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്. ഇന്നലെ 63,733 പേരാണ് ദർശനം നടത്തിയത്. അവധി ദിവസം ആയിട്ടും ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായി. എന്നാൽ സ്പോട് ബുക്കിംഗ് വഴിയെത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനവുണ്ട്. 17,425 പേരാണ്‌ തത്സമയ ബുക്കിങ് വഴി ദർശനം നടത്തിയത്‌. കഴിഞ്ഞ വെളിയാഴ്ചയാണ് കാനനപാതകൾ വഴിയും തത്സമയ ബുക്കിങിലൂടെയും ഏറ്റവും അധികം പേരെത്തിയത്. 2722 പേരാണ് വെള്ളിയാഴ്ച പുല്ലുമേട് കാനനപാത വഴി ശബരിമലയിൽ എത്തിയത്. തിരക്ക്‌ വർധിച്ചിട്ടും എല്ലാവർക്കും ദർശനം സാധ്യമാവുന്നുണ്ട്‌. ക്യൂ നിൽക്കുന്ന തീർഥാടകർക്ക്‌ കുടിവെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുന്നുണ്ടായിരുന്നു. ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തിന്റെ വാർഷികത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്‌ച സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Advertisement

Tags :
news
Advertisement
Next Article