ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. തീർത്ഥാടനം പുരോഗമിക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ ഒരുലക്ഷം തീർത്ഥാടകർ അധികമായെത്തി.കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 148,073 തീർത്ഥാടകരാണ്.എന്നാൽ ഈ വർഷം ആദ്യ നാലു ദിവസമെത്തിയത്
2,46,544 തീർത്ഥാടകർ.
കഴിഞ്ഞ വർഷം ആദ്യ ദിനം എത്തിയത് 14327 തീർത്ഥാടകരാണെങ്കിൽ ഈ വർഷം ആദ്യദിനം എത്തിയത് 30,657 പേരാണ്.കഴിഞ്ഞ വർഷം വൃശ്ചികം ഒന്നിനെത്തിയത്
48796 തീർത്ഥാടകരാണെങ്കിൽ , ഈ വർഷം ഒന്നാം തീയതി 72,656 ഭക്തർ ദർശനം നടത്തി മണ്ഡല മഹോത്സവത്തിനായി നട തുറന്ന15ന് 30,657 പേരും
വൃശ്ചികം ഒന്നിന് 72,656 പേരും ദർശനം നടത്തി.
ഞായറാഴ്ച 67,272 ഭക്തരും, തിങ്കളാഴ്ച 75,959 പേരും ദർശനം നടത്തി.ഇന്നലെ 64243 പേരാണ് ദർശനം പൂർത്തിയാക്കി മല ഇറങ്ങിയത്.ഇതോടെ ഇന്നലെ രാത്രി 11 ന് നട അടയ്ക്കുന്നത് വരെ 310787 ഭക്തരാണ് ദർശനം നടത്തിയത്. അനൗദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷത്തേക്കാൾ 4 കോടി രൂപയുടെ അധിക വരുമാനവും ലഭിച്ചിട്ടുണ്ട്.