ഗവ മെഡിക്കൽ കോളേജിനെ അട്ടിമറിക്കുന്നു: എൻ ഉണ്ണികൃഷ്ണൻ
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഏറ്റെടുത്ത കൊല്ലം ജില്ല ഗവ. മെഡിക്കൽ കോളേജിനെ സിപിഎം, സിപിഐ നിയന്ത്രണത്തിലുള്ള ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടി പാവപ്പെട്ടവർക്ക് ചികിത്സ നൽകാതെയും മെഡിക്കൽ കോളേജ് തകർക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ ഉണ്ണികൃഷ്ണൻ ആരോപിച്ചു. സംസ്ഥാനത്തെ മികച്ച ഗവ മെഡിക്കൽ കോളേജ് ആയി മാറ്റാവുന്ന എല്ലാ ഭൗതിക സാഹചര്യവും ഉണ്ടായിട്ടും താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും ഇപ്പോൾ ഇല്ലാത്തത് പിണറായി സർക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇഎസ്‌ഐ വാർഡ് കോൺഗ്രസ് കമ്മിറ്റി സമ്മേളനം എൻ സുന്ദരേശന്റെ വസതിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം വൈസ് പ്രസിഡന്റ് ദൃശ്യ സജീവ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ പാരിപ്പള്ളി വിനോദ് മണ്ഡലം പ്രസിഡന്റ് ആർ ഡി ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രാഹുൽ സുന്ദരേശൻ, ബാബു എസ് പാരിപ്പള്ളി, എം നൗഷാദ്, അനിരുദ്ധൻ, മുഹമ്മദ് കുഞ്ഞ്, താഹിർ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷിബു രാജൻ (പ്രസി) താഹിർ, ഗീതാകുമാരി (വൈസ് പ്രസിഡന്റ്) ലതികാസുന്ദരേശൻ (ട്രഷറർ), റംഷാദ് (ജന. സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.